പാക് വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.  കശ്മീരിലെ ബന്ദിപുര്‍ ജില്ലയിലെ ഗുരേസ് മേഖലയില്‍ പാകിസ്താന്‍ സേന നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ താരിഖ് അഹമ്മദ് ലോന്‍, വസീം അഹമ്മദ് ലോന്‍ എന്നിവരാണ് കൊലപ്പെട്ടത്. രാഷ്ട്രീയ റൈഫിള്‍സിന്‍െറ 36ാം ബറ്റാലിയന്‍ അംഗങ്ങളായിരുന്നു ഇവര്‍. അതിര്‍ത്തിയിലെ വെടിവെപ്പ് മണിക്കൂറുകള്‍ നീണ്ടതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.