ഗുവാഹതി: കോളിളക്കം സൃഷ്ടിച്ച ദാദ്രി സംഭവത്തിന് സമാനമായ രീതിയില്‍ പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മണിപ്പൂരില്‍ മദ്രസാധ്യാപകനെ ജനക്കൂട്ടം അടിച്ചുകൊന്നു. തിങ്കളാഴ്ചയാണ് മുഹമ്മദ് ഹസ്മത് അലി (ബാബു-55) യാണ് ഇംഫാലിനടുത്തുള്ള ഗ്രാമത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്ത് മുസ്ലിം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. നാട്ടുകാര്‍ മൃതദേഹം ഖബറടക്കാന്‍ തയാറായിട്ടില്ല.
കാണാതായ ഒരു പശുക്കുട്ടിയുമായി ഇദ്ദേഹത്തെ കണ്ട ജനക്കൂട്ടം മര്‍ദിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പൊലീസ് പശുക്കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായും പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്താന്‍ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.
ചെയ്യാത്ത കുറ്റത്തിന്‍െറ പേരിലാണ് മദ്രസാധ്യാപകനെ കൊന്നതെന്ന് മുസ്ലിം സംഘടനകളുടെ കൂട്ടായ്മ അവകാശപ്പെട്ടു. പൊലീസിന് കൊലപാതകികളെ അറിയാമെന്നും നടപടിയെടുക്കാതിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. നീതി ലഭിക്കും വരെ ആശുപത്രിയില്‍നിന്ന് മൃതദേഹം എടുക്കില്ളെന്നാണ് കൂട്ടായ്മയുടെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.