ഡല്‍ഹിയില്‍ 74 മാളുകളില്‍ പണം കൊടുത്തുള്ള പാര്‍ക്കിങ് റദ്ദാക്കി


ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേഖലയില്‍ 74 മാളുകളിലും ആശുപത്രികളിലും പണം കൊടുത്തുള്ള പാര്‍ക്കിങ് റദ്ദാക്കി. പാര്‍ക്കിങ്ങിനായി വന്‍ തുക ഈടാക്കുന്നെന്ന പരാതിയെതുടര്‍ന്നാണിത്. സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മാളുകളിലും ആശുപത്രികളിലും സ്വകാര്യ പാര്‍ക്കിങ്ങിന് 50 രൂപക്കും 100 രൂപക്കും ഇടയില്‍ ഈടാക്കുന്നുവെന്നാണ് പരാതിയെന്ന് ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാധേ ശ്യാം ശര്‍മ വ്യക്തമാക്കി. സ്വകാര്യ പാര്‍ക്കിങ് സൗകര്യം നല്‍കുന്ന 39 മാളുകളും 35 ആശുപത്രികളുമാണ് മേഖലയിലുള്ളത്. മേഖലയിലെ ആശുപത്രികളിലെയും മാളുകളിലെയും പാര്‍ക്കിങ് ഓപറേറ്റര്‍മാര്‍ ഇനി സൗജന്യ പാര്‍ക്കിങ് അനുവദിക്കുകയോ ഫീസ് ഇടാക്കുന്നതിന് ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍െറ മുന്‍കൂര്‍ അനുമതി തേടുകയോ വേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.