ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭയിലേക്ക് ജയിച്ച 243 എം.എല്‍.എമാരില്‍ 143 പേര്‍ക്കെതിരെ (59%) ക്രിമിനല്‍ കേസുകള്‍. പലരുടെയും കേസുകള്‍ രാഷ്ട്രീയവൈരികള്‍ നല്‍കിയ കേസിന്‍െറ അടിസ്ഥാനത്തിലാണെങ്കിലും വിഷയം ഗുരുതരം . 96 പേര്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതര കുറ്റാരോപണങ്ങളാണുള്ളത്. 12 പേര്‍ക്കെതിരെയാണ് കൊലപാതക കുറ്റം, 26 പേര്‍ക്കെതിരെ വധശ്രമക്കേസുകളും ഒമ്പതുപേര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസും 13 അംഗങ്ങള്‍ക്ക് പിടിച്ചുപറിക്കേസുമുണ്ട്. ഏറ്റവും കൂടുതല്‍ അംഗങ്ങളെ ജയിപ്പിച്ച രാഷ്ട്രീയ ജനതാദളിലാണ് കൂടുതല്‍ തല്ലുപിടിക്കാര്‍. 80 എം.എല്‍.എമാരില്‍ 49 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ടെന്ന് സന്നദ്ധ സംഘടനകളായ ഇലക്ഷന്‍വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും പുറത്തുവിട്ട കണക്ക് ചൂണ്ടിക്കാട്ടുന്നു. പത്രികാ സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അടിസ്ഥാനപ്പെടുത്തിയാണ് ഈ പട്ടിക തയാറാക്കിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍െറ ജനതാദള്‍-യു വിന്‍െറ 37 എം.എല്‍.എമാര്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ബി.ജെ.പിയുടെ 53ല്‍ 34 പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കുറ്റങ്ങള്‍. കോണ്‍ഗ്രസിന്‍െറ 27 പേരില്‍ 16 പേര്‍ക്കെതിരെ കേസുണ്ട്. സി.പി.ഐ(എം.എല്‍-ലിബറേഷന്‍) യുടെ മൂന്ന് എം.എല്‍.എമാര്‍ക്കെതിരെയും കേസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.