ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്‍റെ മരണം പൊളോണിയമോ മറ്റേതെങ്കിലും റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളോ മൂലമല്ലെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട്് ഡല്‍ഹി പോലീസിന് ലഭിച്ചു. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ ഏതു വിഷമാണ് മരണകാരണമെന്ന് പരിശോധിക്കാൻ ഇന്ത്യയിൽ സംവിധാനമില്ലെന്ന് ഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ആന്തരികാവയവങ്ങൾ വാഷിംഗ്ടണിലെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ കീഴിലുള്ള ഫോറന്‍സിക് ലാബിലേക്കയക്കുകയായിരുന്നു.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയിൽ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.