കനത്ത മഴ: തമിഴ്നാടിന് 940 കോടിയുടെ അടിയന്തര കേന്ദ്രസഹായം

ന്യൂഡൽഹി: കനത്ത മഴയിലും വെള്ളക്കെട്ടിലും അകപ്പെട്ട തമിഴ്നാടിന് 940 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടിയന്തര ധനസഹായം അനുവദിക്കാൻ ഉത്തരവിട്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും കേന്ദ്രഫണ്ടിൽ നിന്നും 2,000 കോടി രൂപയുടെ അടിയന്തര സഹായമാണ് മുഖ്യമന്ത്രി ജെ. ജയലളിത ആവശ്യപ്പെട്ടിരുന്നത്.

നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരം, താൽകാലിക, സ്ഥിര പുനരധിവാസം അടക്കമുള്ള കാര്യങ്ങൾക്കായി 8,481 കോടി രൂപ വേണ്ടിവരുെമന്നാണ് കേന്ദ്രത്തിന് അയച്ച കുറിപ്പിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.

മഴയും വെള്ളപ്പൊക്കവും തമിഴ്നാട്ടിലെ വടക്കൻ തീരദേശ ജില്ലകളായ കടലൂർ, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. നാല് ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.