കൂട്ട ക്ളാസ് കയറ്റത്തിനെതിരെ പാര്‍ലമെന്‍റ് മാര്‍ച്ച്


ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചക്ക് മുഖ്യകാരണമായ കൂട്ട ക്ളാസ് കയറ്റം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട്  പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി. ഓള്‍ ഇന്ത്യാ സേവ് എജുക്കേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ചില്‍ കേരളത്തില്‍നിന്നുള്ളവരടക്കം പങ്കെടുത്തു. കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് നിവേദനവും നല്‍കി.  
ജനവിരുദ്ധ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ നടന്ന രാജ്യവ്യാപക പ്രചാരണ കാമ്പയിന്‍െറ സമാപനമായിരുന്നു പാര്‍ലമെന്‍റ് മാര്‍ച്ച്.
വാര്‍ഷിക പരീക്ഷയിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിനുള്ള ക്ളാസ് കയറ്റം എടുത്തുകളഞ്ഞത് പഠനനിലവാരത്തിന്‍െറ കാര്യത്തില്‍ ദുരന്തഫലമാണ് ഉണ്ടാക്കിയതെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി.  കൂട്ട ക്ളാസ് കയറ്റ നയം കൊണ്ടുവന്ന 2009ലെ  വിദ്യാഭ്യാസ അവകാശ നിയമം  കേന്ദ്ര സര്‍ക്കാറിന്‍െറ ഏറ്റവും വലിയ വഞ്ചനയാണ്.  സ്വകാര്യവത്കരണവും കമ്പോളവത്കരണവും കാരണം സ്കൂളുകളിലും കോളജുകളിലും ഫീസ് കുത്തനെ കൂടി.
കേന്ദ്രസര്‍ക്കാറിന്‍െറ കാവിവത്കരണ നടപടികള്‍ ഇന്ത്യന്‍ നവോത്ഥാനത്തിന്‍െറ സംഭാവനയായ ജനാധിപത്യ, മതേതര, ശാസ്ത്രീയ സംവിധാനങ്ങളെ തകര്‍ക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
മാര്‍ച്ചിന് കര്‍ണാടക ലോ അക്കാദമി മുന്‍ വി.സി പ്രഫ. ജെ.എസ് പാട്ടീല്‍, പ്രഫ. ദുബ്ര മുഖോപാധ്യായ്, പ്രഫ. എ.കെ. രാമകൃഷ്ണന്‍, പ്രഫ. ജൈനുല്‍ ആബിദീന്‍, പ്രഫ. നന്ദിത നാരായണന്‍, പ്രഫ. ജാനകി രാജന്‍, പ്രഫ. നരേന്ദ്ര ശര്‍മ, പ്രഫ. അനിഷ് റോയ് എന്നിവര്‍ നേതൃത്വം നല്‍കി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.