കശ്മിർ ബന്ദ് പൊതുജീവിതത്തെ ബാധിച്ചു; മുഖ്യമന്ത്രിയുടെ വീടിന് നേരെ കല്ലേറ്

ശ്രീനഗർ: ഹുർറിയത്ത് കോൺഫറൻസ് ആഹ്വാനം ചെയ്ത ബന്ദ് കശ്മിരിൽ പൊതുജീവിതത്തെ ബാധിച്ചു. എന്നാൽ, ശ്രീനഗറിലെ ചില ഭാഗങ്ങൾ സാധാരണനിലയിലായിരുന്നു. മിക്കയിടങ്ങളിലും വാഹനങ്ങൾ നിരത്തിലിറങ്ങി. സൈന്യം മൂന്ന് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ചാണ് ഹുർറിയത്ത് കോൺഫറൻസ് ബന്ദിന് ആഹ്വാനം ചെയ്തത്. വെടിയേറ്റ് മരിച്ചവരുടെ ഖബറടക്കത്തിന് തൊട്ടുപിറകെ ഇവരുടെ ജന്മദേശമായ ബിജ്ബെഹറയിൽ അക്രമാസക്തരായ ജനക്കൂട്ടം മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിെൻറ കുടുംബ വീടിന് നേരെ കല്ലേറ് നടത്തി. വീടിനു സമീപം പാകിസ്താൻ പതാകയും ഉയർത്തി.

ശ്രീനഗർ–ജമ്മു ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിടണമെന്നും ബനിഹാളിനും ശ്രീനഗറിനും ഇടയിലെ ട്രെയിൻ സർവിസുകൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറ മേഖലയിൽ ജനക്കൂട്ടം നിരവധിയിടങ്ങളിൽ അക്രമം അഴിച്ചുവിട്ടു. മുൻകരുതലിെൻറ ഭാഗമായി മേഖലയിലെ ട്രെയിനുകൾ റെയിൽവേ അധികൃതർ റദ്ദാക്കി. എന്നൽ, ബന്ദ് ശ്രീനഗർ– ജമ്മു ദേശീയപാതയിലെ ഗതാഗതത്തെ ബാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.സഈദിെൻറ വീട്ടിലല്ല, വീട്ടുവളപ്പിലാണ് പതാകയുയർത്തിയതെന്നും സാമൂഹിക മാധ്യമങ്ങൾ കാരണമാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ശ്രദ്ധനേടുന്നതെന്നും പി.ഡി.പി നേതാവ് വഹീദ് പരാ പറഞ്ഞു. അനന്തനാഗ്, കുപ്വാര ജില്ലകളിലുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ സൈന്യത്തിെൻറ വെടിയേറ്റ് മരിച്ചത്. എറ്റുമുട്ടലിൽ മലയാളിയായ ജവാനും മരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.