ന്യൂഡല്‍ഹി: ഈവര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ 50 കോടിയിലേറെ മൊബൈല്‍ സേവന ഉപഭോക്താക്കളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ജി.എസ്.എം ടെലികോം സേവനദാതാക്കളുടെ ആഗോളസംഘടനയായ ജി.എസ്.എം.എയുടെ ‘ദ മൊബൈല്‍ ഇക്കണോമി: ഇന്ത്യ 2015’ എന്ന റിപ്പോര്‍ട്ടനുസരിച്ച് ലോകത്തെ മൊബൈല്‍ ഉപഭോക്താക്കളില്‍ 13 ശതമാനവും ഇന്ത്യയിലാണ്. ചൈനക്കുപിറകില്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവുംവലിയ മൊബൈല്‍ മാര്‍ക്കറ്റാണ് ഇന്ത്യ. 2014 അവസാനം ഇന്ത്യയില്‍ 45.3 കോടി മൊബൈല്‍ ഉപഭോക്താക്കളാണുണ്ടായിരുന്നത്. 2015ല്‍ 50 കോടി കടന്ന് 2020ല്‍ 73.4 കോടിയിലത്തെും. സാമ്പത്തികവളര്‍ച്ചയിലും തൊഴിലുല്‍പാദനത്തിലും രാജ്യത്തെ മൊബൈല്‍വിപണി മുന്‍നിരയിലാണ്. 2014ല്‍ മൊബൈല്‍ വ്യവസായം 7.7 ലക്ഷം കോടിയാണ് സമ്പദ്വ്യവസ്ഥക്ക് സംഭാവന ചെയ്തത്. ഇത് 2020 ആകുമ്പോഴേക്കും 14 ലക്ഷം കോടിയാകുമെന്നും വിലയിരുത്തുന്നു. ഫോണുകളുടെ പ്രാപ്യമായ വില, കുറഞ്ഞ കോള്‍ നിരക്കുകള്‍ എന്നിവയാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.