വിദേശ നിക്ഷേപത്തിനെതിരെ വ്യാപാരികളുടെ പാര്‍ലമെന്‍റ് മാര്‍ച്ച്

ന്യൂഡല്‍ഹി:  ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കരുത്, ഓണ്‍ലൈന്‍ വ്യാപാരം നിയമം മൂലം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി. ജന്തര്‍മന്തറില്‍ ചേര്‍ന്ന പൊതുയോഗം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി   ഉദ്ഘാടനം ചെയ്തു.
യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ചില്ലറ വില്‍പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നീക്കം എതിര്‍ത്ത ബി.ജെ.പി, അധികാരത്തില്‍ എത്തിയതോടെ ഘട്ടംഘട്ടമായി വിദേശനിക്ഷേപം നടപ്പാക്കാന്‍ ഉത്സാഹിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.  വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പാര്‍ലമെന്‍റിന്  അകത്തും പുറത്തും  പോരാടുമെന്നും യെച്ചൂരി പറഞ്ഞു.  
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ, പി. കരുണാകരന്‍ എം.പി,   സി.പി.എം പി.ബി. അംഗം എം.എ. ബേബി, എം.പിമാരായ പി.കെ. ശ്രീമതി, എം.ബി. രാജേഷ്, കെ.എന്‍. ബാലഗോപാല്‍, പി.കെ. ബിജു, എസ്.എഫ.്ഐ അഖിലേന്ത്യ പ്രസിഡന്‍റ് ഡോ. വി. ശിവദാസന്‍,  വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ എ.ടി അബ്ദുള്ളക്കോയ,വൈസ ്പ്രസിഡന്‍റുമാരായ കുമാരി ബാലന്‍, വി. പാപ്പച്ചന്‍, കെ എം. ലെനിന്‍, ജോയന്‍റ് സെക്രട്ടറിമാരായ സി.എ. ജലീല്‍, എസ് . ദിനേശന്‍, കെ.ബി.ടി.എ സംസ്ഥാന പ്രസിഡന്‍റ് ജോണ്‍സണ്‍ പടമാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സ്വാഗതം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.