ഐ.എസുമായി അടുക്കുന്നവർ കൂടുതലും ദക്ഷിണേന്ത്യയിൽ നിന്നുള്ളവർ -കേന്ദ്രമന്ത്രി

ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ് ഇസ് ലാമിക് സ്റ്റേറ്റുമായി കൂടുതൽ അടുക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. ഇന്ത്യ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റിജിജുവിൻെറ പ്രതികരണം. ദക്ഷിണേന്ത്യയിലെ ജനങ്ങളാണ് പശ്ചിമേഷ്യയുമായി കൂടുതൽ ബന്ധം പുലർത്തുന്നത്. ഐ.എസ് തീവ്രവാദികളുമായുള്ള ബന്ധം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ദക്ഷിണേന്ത്യയിൽ നിന്നാണ്. അതൊരു യാഥാർഥ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

എന്നാൽ ഒരു പ്രത്യേക പ്രദേശത്തെ എടുത്തുപറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അത് വിവാദമാവുമെന്നും മന്ത്രി വ്യക്തമാക്കി. ഐ.എസിനെതിരെ രാജ്യം ഏറെ ജാഗ്രതയിലാണ്. ഏതു വെല്ലുവിളിയും നേരിടാൻ സുരക്ഷാ സംവിധാനങ്ങൾ തയാറാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.