ചെന്നൈ: മതവിദ്വേഷം വളർത്തുന്ന രീതിയിൽ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്ത കോയമ്പത്തൂർ സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി തള്ളി. രത്നപുരി സ്വദേശിയായ ആർ. മുരുകൻ നൽകിയ ഹരജിയാണ് ഹൈകോടതി തള്ളിയത്. പ്രവാചകനിന്ദ നിറഞ്ഞ പോസ്റ്റ് പങ്കുവെച്ചതിന് ബി.എൻ.എസ്, ഐ.ടി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തി കഴിഞ്ഞ മാസം 20നാണ് ഇയാൾക്കെതിരെ കോയമ്പത്തൂർ പൊലീസ് കേസെടുത്തത്. ആഗസ്റ്റ് എട്ടിന് ജില്ലാകോടതി ഇയാളുടെ മുൻകൂർ ജാമ്യ ഹരജി തള്ളിയിരുന്നു.
മറ്റൊരാൾ എഴുതിയ പോസ്റ്റാണ് ഷെയർ ചെയ്തത് എന്നതോ, തെറ്റ് തിരിച്ചറിഞ്ഞ ശേഷം ഡിലീറ്റ് ചെയ്തു എന്നതോ അന്യായം ഇല്ലാതാക്കുന്നില്ലെന്ന് ഗവ. പ്ലീഡർ വാദിച്ചു. സമൂഹ മാധ്യങ്ങളിലെ പോസ്റ്റ് ഷെയർ ചെയ്യുന്നത് ശ്രദ്ധയോടെ വേണമെന്ന 2023ലെ കോടതിയുടെ നിർദേശവും പ്ലീഡർ ഉയർത്തിക്കാണിച്ചു. പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിനു മുമ്പ് സംഭവിച്ച പ്രത്യാഘാതങ്ങൾ ഇല്ലാതാകുന്നില്ലെന്നും അത്തരം വ്യക്തികൾ നിയമനടപടി നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.