മെട്രോയില്‍ ‘മദ്യപിച്ച’ മലയാളി പൊലീസുകാരന് നഷ്ടപരിഹാരമില്ല

ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ മദ്യപിച്ചതായുള്ള മാധ്യമ വാര്‍ത്തകള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലയാളി പൊലീസുകാരന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഇദ്ദേഹത്തിന്‍െറ അവകാശങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാറോ മാധ്യമങ്ങളോ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നുമാണ് കോടതി വിധിച്ചിരിക്കുന്നത്.

മെട്രോ ട്രെയിനില്‍ അമിതമായി മദ്യപിച്ച് കാല്‍ നിലത്ത് ഉറപ്പിക്കാനാവാതെ നില്‍ക്കുന്നയാളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സലീം എന്നു പേരായ മലയാളിയായിരുന്നു ഈ പൊലീസുകാരന്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടന്ന സംഭവത്തില്‍ ഈ പൊലീസുകാരന്‍ സസ്പെന്‍ഷനിലായിരുന്നു. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നും മസ്തിഷാകാഘാതത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നമാണ് അത്തരത്തില്‍ പെരുമാറാന്‍ കാരണമെന്നും പിന്നീട് പൊലീസ് കണ്ടത്തെി. തുടര്‍ന്ന് ഇയാള്‍ക്ക് ജോലി തിരികെ ലഭിക്കുകയും ചെയ്തു. വിഡിയോയെ കുറിച്ച് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായെന്നും എന്നാല്‍ സത്യാവസ്ഥ ആരും നല്‍കിയില്ലെന്നും സലീം പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.