വെടിയേറ്റു മരിച്ച എന്‍.ഐ.എ ഓഫിസറുടെ ഭാര്യ സുഖംപ്രാപിക്കുന്നു

നോയിഡ: കഴിഞ്ഞദിവസം അജ്ഞാതരുടെ വെടിയേറ്റു മരിച്ച എന്‍.ഐ.എ ഓഫിസര്‍ തന്‍സില്‍ അഹ്മദിന്‍െറ ഭാര്യ ഫര്‍സാന ആശുപത്രിയില്‍ സുഖംപ്രാപിക്കുന്നു. തന്‍സില്‍ അഹ്മദിനോടൊപ്പം വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവര്‍ നോയിഡയിലെ ഫോര്‍ട്ടീസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
ഏപ്രില്‍ രണ്ടിന് അര്‍ധരാത്രിക്കുശേഷം  പശ്ചിമ യു.പിയിലെ ബിജ്നോറില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം കാറില്‍ മടങ്ങുന്നതിനിടെയാണ് ബൈക്കിലത്തെിയ രണ്ടുപേര്‍ തന്‍സില്‍ അഹ്മദിന്‍െറ കാര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ത്തത്.  തന്‍സില്‍ തല്‍ക്ഷണം മരിച്ചു. നാല് വെടിയുണ്ടകളേറ്റ  ഫര്‍സാന ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ മരിച്ചെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു.
അതിനിടെ, ഇവര്‍ പങ്കെടുത്ത വിവാഹച്ചടങ്ങിന്‍െറ വിഡിയോയും സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ച പൊലീസിന് രണ്ടുപേരെ സംശയമുണ്ട്. ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.
ഐ.എന്‍.എയുടെ ഭീകരവേട്ടക്കുവേണ്ടി രഹസ്യവിവരങ്ങള്‍ അന്വേഷിച്ച് കൈമാറിയതിലുള്ള പ്രതികാരമാണ് കൊലക്കു പിന്നിലെന്നാണ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.