മന്‍മോഹന്‍ സിങ് വീണ്ടും അധ്യാപകനാകുന്നു


ചണ്ഡിഗഢ്: അമ്പത് വര്‍ഷത്തിനുശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അധ്യാപനരംഗത്ത് തിരിച്ചത്തെുന്നു. തന്‍െറ പൂര്‍വ കലാലയമായ പഞ്ചാബ് സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്റു ചെയറിലാണ് മന്‍മോഹന്‍ സിങ് വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ എത്തുന്നത്. 1954ലാണ് മന്‍മോഹന്‍ സിങ് പഞ്ചാബ് യൂനിവേഴ്സിറ്റിയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്. 1957ല്‍ സര്‍വകലാശാലയില്‍ സീനിയര്‍ ലെക്ചററായി ജോലിക്കുകയറി. 1966ല്‍ ന്യൂയോര്‍ക്കിലെ യു.എന്‍ സെക്രട്ടറിയേറ്റില്‍ ഇക്കണോമിക് അഫയേഴ്സ് ഓഫിസറായി നിയമനം ലഭിച്ചതോടെ സര്‍വകലാശാലയില്‍നിന്ന് രാജിവെക്കുകയായിരുന്നു. സര്‍വകലാശാല അധികൃതര്‍ മുന്നോട്ടുവെച്ച അഭിപ്രായം സ്വീകരിച്ച മന്‍മോഹന്‍ സിങ്ങിന്  സര്‍വകലാശാല റിലേഷന്‍സ് ഡയറക്ടര്‍ വിനീത് പുനിയ നന്ദി പറഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളുമായി സംവദിക്കാനായിരിക്കും തന്‍െറ ശ്രമമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.