മുംബൈ: ഐ.പി.എൽ മത്സരങ്ങൾക്ക് വെള്ളം ഉപയോഗിക്കുന്നതിനെ സംബന്ധിച്ച വിവാദങ്ങളിൽ മൗനം വെടിഞ്ഞ് മഹാരാഷട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്. ഐ.പി.എൽ മത്സരങ്ങൾ മഹാരാഷ്ട്രക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിൽ പ്രശ്നമില്ലെന്നും വെള്ളം നൽകാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ തന്‍റെ സർക്കാർ ഹൈകോടതിയിൽ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. ഐ.പി.എൽ മത്സരം നടത്തുന്നതിന് തടസമില്ലെന്ന ബോംബെ ഹൈകോടതി വിധി വന്നതിന് ശേഷമാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. ക്രിക്കറ്റ് മൈതാനം തയാറാക്കാനായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വേണ്ടത് സംസ്ഥാനത്തെ വരള്‍ച്ചബാധിതരെ കൂടുതല്‍ ബാധിക്കുമെന്ന ഹരജിയിലാണ് മത്സരം നടത്തുന്നതിന് തടസമില്ലെന്ന് കോടതി വിധിച്ചത്. അതേസമയം, ബി.സി.സി.ഐക്കെതിരെ കോടതി രൂക്ഷവിമര്‍ശമുന്നയിച്ചിരുന്നു. കളിക്കാണോ ജനങ്ങള്‍ക്കാണോ മുന്‍ഗണനയെന്നും വരള്‍ച്ച ആളുകളെ മരണത്തിലേക്ക് തള്ളിവിടുമ്പോഴും സ്റ്റേഡിയം നന്നാക്കുന്നതിനാണോ പ്രാധാന്യമെന്നും കോടതി ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.