ന്യൂഡല്‍ഹി: ഡിഗ്രി പ്രവേശത്തിന് കഴിഞ്ഞ വര്‍ഷം കേരളത്തിലേതുള്‍പ്പെടെ സ്റ്റേറ്റ് ബോര്‍ഡ് സിലബസില്‍ പ്ളസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് വിലങ്ങുതടിയായ വിവാദ മാനദണ്ഡം ഡല്‍ഹി സര്‍വകലാശാല പുന$പരിശോധിച്ചേക്കും.
തിയറിക്ക് 60ഉം പ്രാക്ടിക്കലിന് 40ഉം മാര്‍ക്ക് നല്‍കിയിരുന്ന സ്റ്റേറ്റ് ബോര്‍ഡുകളില്‍ പഠിച്ച വിദ്യാര്‍ഥികളുടെ 10 മാര്‍ക്ക് കുറച്ചാണ് ഇവിടെ പ്രവേശപ്പട്ടിക തയാറാക്കിയത്. സി.ബി.എസ്.ഇ 70-30 അനുപാതത്തില്‍ മാര്‍ക്ക് നല്‍കുന്നതിനാലാണിത്. ഇതുമൂലം സയന്‍സ് വിഭാഗത്തില്‍ പ്രവേശം ആഗ്രഹിച്ച നിരവധി പേരുടെ അവസരം നഷ്ടപ്പെട്ടിരുന്നു.
കേരളത്തിനു പുറമെ രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും ദുരിതത്തില്‍പെട്ടു. മുന്‍വര്‍ഷങ്ങളില്‍ കേട്ടുകേള്‍വി ഇല്ലാതിരുന്ന നിബന്ധന പ്രവേശത്തിനായുള്ള കൗണ്‍സലിങ്ങിന് തൊട്ടുമുമ്പാണ് പുറത്തറിഞ്ഞത്. മുഖ്യമന്ത്രി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ തുടങ്ങിയവരെ ഇടപെടുവിച്ച് സര്‍വകലാശാല അധികൃതരുമായി ആശയവിനിമയം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് ഡിഗ്രി പ്രവേശത്തിന് അപേക്ഷിച്ച കൊടിയത്തൂര്‍ സ്വദേശി തബസ്സും അഹ്മദ് കോടതിയെ സമീപിച്ചു. മാനദണ്ഡത്തില്‍ അപാകതയുണ്ടെന്ന് നിരീക്ഷിച്ച കോടതി എന്നാല്‍ പ്രവേശനടപടികള്‍ പിന്നിട്ടതിനാല്‍ അനുകൂല വിധി നല്‍കിയില്ല. ഈ നിബന്ധന പുന$പരിശോധിക്കുമെന്നും ആനുപാതികമായി മാര്‍ക്ക് വിലയിരുത്തി പ്രവേശപ്പട്ടിക തയാറാക്കുമെന്നും സര്‍വകലാശാല അഡ്മിഷന്‍ കമ്മിറ്റി അംഗം എ.കെ. ബാഗി പറഞ്ഞു. ഈ വര്‍ഷത്തെ പ്രവേശനടപടികള്‍ മേയ് അവസാന വാരം ആരംഭിക്കും.
ആഗസ്റ്റ് 16ന് കോഴ്സുകള്‍ തുടങ്ങും. 60 കോളജുകളിലായി 54,000 വിദ്യാര്‍ഥികള്‍ക്കാണ് ബിരുദപ്രവേശം അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.