കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ട വോട്ടെടുപ്പിന്‍െറ രണ്ടാം ഭാഗമാണ് തിങ്കളാഴ്ച. 31 നിയമസഭാമണ്ഡലങ്ങളിലായി 70 ലക്ഷം വോട്ടര്‍മാരാണ് തിങ്കളാഴ്ച ബൂത്തിലത്തെുക. 8465 പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. ജനവിധിതേടുന്ന 163 സ്ഥാനാര്‍ഥികളില്‍ 21 വനിതകളുമുണ്ട്. സി.ആര്‍.പി.എഫും സംസ്ഥാനപൊലീസും സാഹചര്യങ്ങള്‍ നിയന്ത്രിക്കും.
തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു-കോണ്‍ഗ്രസ് സഖ്യം, ബി.ജെ.പി എന്നിവരുടെ ത്രികോണമത്സരത്തിനാണ് ബംഗാള്‍ സാക്ഷിയാവുക. അഞ്ചുതവണ സി.പി.എം എം.എല്‍.എയായ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനാസ് ഭുനിയ തുടങ്ങിയവരാണ് ഈ ഘട്ടത്തിലെ പ്രധാന മത്സരാര്‍ഥികള്‍. മേയ് അഞ്ചിനാണ് ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.