ന്യൂഡല്‍ഹി: നൂറ്റാണ്ടിനിടെ ലോകത്താദ്യമായി കടുവകളുടെ എണ്ണത്തില്‍ വര്‍ധന. സര്‍ക്കാറുകളുടെയും വന്യജീവി സംരക്ഷണ സംഘടനകളുടെയും പുതിയ സെന്‍സസ് പ്രകാരം ലോകത്താകെ 3890 കടുവകളുണ്ട്.  2010ലെ സെന്‍സസില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന എണ്ണമായ 3200 ആയിരുന്നു രേഖപ്പെടുത്തിയത്.
ലോകത്തിലെ ആകെ കടുവകളുടെ പകുതിയിലേറെയും ഇന്ത്യയിലാണ്. 2014ലെ സെന്‍സസ് പ്രകാരം കേരളം മുതല്‍ പശ്ചിമ ബംഗാള്‍ വരെ വ്യാപിച്ചുകിടക്കുന്ന വനങ്ങളില്‍ 2226 കടുവകളുണ്ട്. 1900ത്തിനുശേഷം ആദ്യമായാണ് കടുവകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നത്.
കടുവകളുടെ എണ്ണം വര്‍ധിച്ചത് കൂടുതല്‍ പ്രദേശങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയതുമൂലമാകാമെന്നാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്‍െറയും ഗ്ളോബല്‍ ടൈഗര്‍ ഫോറത്തിന്‍െറയും വിദഗ്ധര്‍ പറയുന്നത്. 1900ത്തില്‍ 10,000ത്തിലധികം കടുവകള്‍ ഉണ്ടായിരുന്നു.
ദേശീയ കടുവ സര്‍വേയും ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍െറ സര്‍വേയും സംയോജിപ്പിച്ച ദേശീയ സെന്‍സസ് ന്യൂഡല്‍ഹിയില്‍ നടക്കുന്ന 13 രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തിലാണ് പുറത്തുവിട്ടത്.
2010ലെ സെന്‍സസില്‍ കടുവകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതിനെതുടര്‍ന്ന് 2022ഓടെ എണ്ണം ഇരട്ടിയാക്കുമെന്ന് വിവിധ രാജ്യങ്ങളിലെ വന്യജീവി സംരക്ഷണ സംഘടനകള്‍ തീരുമാനിച്ചിരുന്നു.
ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയും ഈ ഉദ്യമത്തില്‍ അണിചേര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.