സാക്കിര്‍ നായിക്കിന് മംഗളൂരുവില്‍ വീണ്ടും വിലക്ക്

മംഗളൂരു: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിന് മംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വീണ്ടും വിലക്ക്. ദക്ഷിണ കന്നട സലഫി മൂവ്മെന്‍റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നതിന് സിറ്റി പൊലീസ് കമീഷണറാണ് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ ഡിസംബര്‍ 27ന് മംഗളൂരു നെഹ്റു മൈതാനിയില്‍ പരിപാടി തീരുമാനിച്ചപ്പോള്‍ ലെജിസ്ളേറ്റിവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്‍െറ പേരിലായിരുന്നു വിലക്ക്. ഇതത്തേുടര്‍ന്ന് ജനുവരി രണ്ടിലേക്ക് മാറ്റിയ പരിപാടിയുടെ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും വിശ്വഹിന്ദു പരിഷത്തിന്‍െറ പ്രതിഷേധം കാരണം അനുമതി നിഷേധിച്ചു.

ഫെബ്രുവരിയില്‍ നടത്താനൊരുങ്ങിയപ്പോള്‍ ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി വിലക്കി.
ബംഗളൂരുവില്‍ ചെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് നിവേദനം നല്‍കിയപ്പോള്‍ ലഭിച്ച ഉറപ്പനുസരിച്ച് ഈ മാസം പരിപാടി നടത്താനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു. അനുമതി നല്‍കുന്നതിന് കോണ്‍ഗ്രസിലെ ചില മുസ്ലിം നേതാക്കളുടെ എതിര്‍പ്പുണ്ടെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളും ഇക്കാര്യത്തില്‍ എതിരാണെന്നുമാണ് പുതിയ വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.