ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനായിരുന്ന തന്‍സില്‍ അഹ്മദിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 20ഉും 25ഉും വയസുള്ള റയ്യാന്‍, മുനീര്‍ എന്നീ യുവാക്കളാണ് അറസ്റ്റിലായത്. അക്രമികളെ പിടികൂടാന്‍ പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ ബിജ്നോറില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായ എസ്.പി മുഹമ്മദ് തന്‍സില്‍ ഏപ്രില്‍ മൂന്നിനാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഭാര്യക്കും മകനുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോള്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് തന്‍സിലിനും ഭാര്യക്കും പരിക്കേല്‍ക്കുകയാണ് ചെയ്തത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍സിലിനെ രക്ഷിക്കാനായില്ല. ബോര്‍ഡര്‍ സെക്യൂരിറ്റി ഒഫീസറായിരുന്ന തന്‍സില്‍ ഡെപ്യൂട്ടേഷനില്‍ എന്‍.ഐ.എയില്‍ എത്തിയിട്ട് ആറു വര്‍ഷമായി. അറസ്റ്റിലായവരില്‍ റയ്യാനാണ് ബൈക്കോടിച്ചിരുന്നത്. തന്‍സില്‍ അഹ്മദിന്‍റെ ഭാര്യ ഫര്‍സാന സുഖം പ്രാപിച്ചുവരുന്നു. തന്‍സില്‍ അഹ്മദിനോടൊപ്പം വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവര്‍ നോയിഡയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.