മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യ-യു.എ.ഇ ധാരണപത്രം

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് തടയുന്നതിന് യു.എ.ഇയുമായി ധാരണപത്രം ഒപ്പുവെക്കുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇരുപക്ഷത്തെയും അംഗീകാരം ലഭിച്ചാലുടന്‍ ധാരണപത്രം ഒപ്പുവെക്കും. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കമുള്ള മനുഷ്യക്കടത്ത് തടയുകയും കെണിയില്‍പെടുന്നവരെ സ്വദേശത്ത് തിരിച്ചത്തെിക്കുകയും ചെയ്യാന്‍ ധാരണപത്രം വ്യവസ്ഥ ചെയ്യുന്നു. അന്വേഷണ, കുറ്റവിചാരണ നടപടികള്‍ വേഗത്തിലാക്കും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം പങ്കുവെക്കും. ധാരണപത്രത്തിന്‍െറ നടത്തിപ്പു പുരോഗതി അവലോകനം ചെയ്യാന്‍ സംയുക്ത കര്‍മസമിതി രൂപവത്കരിക്കും. ബംഗ്ളാദേശ്, ബഹ്റൈന്‍ എന്നിവയുമായി ഇതേ സ്വഭാവത്തിലുള്ള ധാരണപത്രം ഒപ്പുവെച്ചത് അടുത്തിടെയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.