മാലേഗാവ്: എന്‍.ഐ.എക്ക് മലക്കംമറിച്ചില്‍

ന്യൂഡല്‍ഹി: 2006ലെ മാലേഗാവ് സ്ഫോടന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ മലക്കംമറിച്ചില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പത് മുസ്ലിം യുവാക്കളെ പ്രതിസന്ധിയിലാക്കുന്നു. 2006 സെപ്റ്റംബര്‍ എട്ടിനാണ് 37 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്ഫോടനമുണ്ടായത്.  2014ല്‍ മുംബൈ സ്പെഷല്‍ കോടതിയില്‍ മുസ്ലിം യുവാക്കള്‍ക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ളെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നു. മറിച്ച്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ കേസിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 2015 ജൂലൈയില്‍ എന്‍.ഐ.എ മേധാവി സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം ചെറുപ്പക്കാര്‍ നിരപരാധികളാണെന്ന് ഒരു അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസില്‍ എന്‍.ഐ.എ നിലപാട് മാറ്റിയത്. മുസ്ലിങ്ങള്‍ക്കെതിരെ ഭീകരാക്രമണം ചുമത്തിയത് പിന്‍വലിക്കാനാവില്ളെന്നാണ് എന്‍.ഐ.എയുടെ പുതിയ തീരുമാനം. ഏപ്രില്‍ 12ന് എന്‍.ഐ.എ ഉപദേഷ്ടാവ് പ്രകാശ് ഷെട്ടിയാണ് മുസ്ലിങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കാനാവില്ളെന്ന് കോടതിയെ അറിയിച്ചത്. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും സി.ബി.ഐയും അനുവദിക്കുന്നില്ളെന്നതാണ് കാരണം പറഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.