ബംഗാള്‍: രണ്ടാംഘട്ടത്തില്‍ 80 ശതമാനം പോളിങ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ രണ്ടാംഘട്ടത്തില്‍ 79.70 ശതമാനം പോളിങ്. 56 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. സംസ്ഥാനത്തിന്‍െറ വടക്കന്‍മേഖലകളിലെ ആറും തെക്കന്‍ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലുമാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഒടുവിലത്തെ കണക്കുകൂട്ടലില്‍ പോളിങ് 80 ശതമാനം കടക്കുമെന്നാണ് കരുതുന്നത്.
അതേസമയം, തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് ബി.ജെ.പി, സി.പി.എം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി പെരുമാറുന്നെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, പാര്‍ലമെന്‍റംഗമായ ഭൂപേന്ദ്ര യാദവ്, പാര്‍ട്ടി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ തുടങ്ങിയവര്‍ ദേശീയ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ പോളിങ് ഏജന്‍റുമാരെ ബൂത്തിനകത്തേക്ക് പ്രവേശിക്കാന്‍ പലയിടത്തും അനുവദിച്ചില്ളെന്നാണ് സി.പി.എമ്മിന്‍െറ പരാതി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.