ന്യൂഡല്‍ഹി: തീവ്ര ദേശീയവാദികള്‍ ദാദ്രിയിലും ജെ.എന്‍.യുവിലും കത്തിച്ച തീയാണ് ശ്രീനഗറിലും എത്തിയിരിക്കുന്നതെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. സൈനിക നടപടി കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എന്നനിലയില്‍ തനിക്ക് ബോധ്യം വന്നതാണെന്നും അതുകൊണ്ടാണ് കശ്മീരിലെ സൈനികസാന്നിധ്യം കുറക്കാനും പ്രത്യേക സേനാധികാര നിയമം ഭേദഗതിചെയ്യാനും താന്‍ വാദിച്ചതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
കശ്മീരിനെ പുല്‍കി കശ്മീരികളെ ഒറ്റപ്പെടുത്തുന്നതിനെതിരെ ‘ദി ഇന്ത്യന്‍ എക്സ്പ്രസി’ല്‍ എഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും കാലങ്ങളായി തുടരുന്ന നയങ്ങള്‍ക്കെതിരെ ചിദംബരം ആഞ്ഞടിച്ചത്. കശ്മീര്‍ ജനത മതത്തിന്‍െറയും സംസ്കാരത്തിന്‍െറയും ചരിത്രത്തിന്‍െറയും കണ്ണാടിയിലൂടെയാണ് തങ്ങളുടെ പോരാട്ടത്തെ നോക്കിക്കാണുന്നത്. എന്നാല്‍, ഇന്ത്യയിലെ മറ്റു ജനവിഭാഗങ്ങള്‍ ഭരണഘടനയുടെയും കൂട്ടിച്ചേര്‍ക്കലിന്‍െറയും ചരിത്രത്തിന്‍െറ കണ്ണിലൂടെയാണ് ഈ പോരാട്ടത്തെ കാണുന്നത്. പോരാട്ടം നടത്തുന്ന സിഖ്, അസം, മിസോ, നാഗ തുടങ്ങിയ ജനവിഭാഗങ്ങളോട് ഇന്ത്യാ ഗവണ്‍മെന്‍റ് സമാധാന ഉടമ്പടികള്‍ ഒപ്പുവെച്ചതുപോലെ വിശാലഹൃദയത്തോടെയുള്ള സമീപനമാണ് കശ്മീരികളും അര്‍ഹിക്കുന്നത്. കശ്മീരിലെ സൈനിക നടപടി പരിഹാരത്തിനു പകരം സംഘര്‍ഷം വര്‍ധിപ്പിക്കാനേ സഹായിക്കൂവെന്നും ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ തനിക്കത് ബോധ്യപ്പെട്ടതാണെന്നും അതുകൊണ്ടാണ് അമിത സൈനികസാന്നിധ്യം കുറച്ചുകൊണ്ടുവരാനും പ്രത്യേക സേനാധികാരം എടുത്തുകളയാന്‍ കഴിയില്ളെങ്കില്‍ അതില്‍ ഭേദഗതിയെങ്കിലും കൊണ്ടുവരാന്‍ വാദിച്ചതെന്നും ചിദംബരം പറയുന്നു. കാഴ്ചപ്പാടില്‍ മാറ്റംവരുത്താനാണ് കശ്മീരിലേക്ക് സര്‍വകക്ഷിസംഘത്തെ അയച്ചതും പൗരസമൂഹവുമായി സംഭാഷണത്തിന് മൂന്നു പൗരപ്രമുഖരെ നിയോഗിച്ചതും. ഈ നടപടികള്‍ ആക്രമണം കുറക്കാന്‍ സഹായിച്ചെന്നു പറഞ്ഞ ചിദംബരം 2011ലെയും 2014ലെയും ആക്രമണസംഭവങ്ങളുടെ കണക്കുകളും നിരത്തി. 2011ല്‍ 4522 ആക്രമണങ്ങളിലായി 919 സിവിലിയന്മാരും 536 സൈനികരും കൊല്ലപ്പെട്ട കശ്മീരില്‍ 2014ല്‍ 212 ആക്രമണങ്ങളില്‍ 28 സിവിലിയന്മാരും 47 സൈനികരും മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ചിദംബരം വിശദീകരിച്ചു.
ക്രിക്കറ്റ് മാച്ചില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ ടീമിനെ പിന്തുണക്കുന്നതും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വിഘടനവാദികളെ പിന്തുണക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും അവിടെ സാധാരണമാണ്. അവരുടെ കാഴ്ചപ്പാട് ശരിയാണോ തെറ്റാണോ എന്നതല്ല ചോദ്യം. ആ കാഴ്ചപ്പാടുള്ളവരുണ്ടെന്നതാണ് യാഥാര്‍ഥ്യം. അമിത ദേശീയത എല്ലാവരിലും അടിച്ചേല്‍പിക്കുന്നത് തെറ്റായ പ്രതികരണമുണ്ടാക്കും. ദാദ്രിയിലും ജെ.എന്‍.യുവിലും കത്തിച്ച തീയാണ് ശ്രീനഗറിലുമത്തെിയിരിക്കുന്നത്. തീവ്രദേശീയവാദികള്‍ ആ തീ പടര്‍ത്താനാണ് ശ്രമിക്കുന്നത്. ഈ വഴി കൂടുതല്‍ അക്രമത്തിലേക്കായിരിക്കും നയിക്കുകയെന്നും ചിദംബരം ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.