സിദ്ധരാമയ്യയുടെ സന്ദര്‍ശനം; പാഴാക്കിയത് 5000 ലിറ്റര്‍ വെള്ളം

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വരള്‍ച്ച ബാധിത പ്രദേശത്ത് അധികൃതര്‍ പാഴാക്കിയത് 5000 ലിറ്റര്‍ വെള്ളം. റോഡിലെ പൊടി ശമിപ്പിക്കാനെന്ന പേരിലാണ് ഇത്രയധികം വെള്ളം ഉപയോഗിച്ചത്. കടുത്ത വരള്‍ച്ച നേരിടുന്ന ബംഗാള്‍കോട്ടിലെ ബില്ലഗിയയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. വിഷയം ശ്രദ്ധയില്‍ പെടുത്തിപ്പോള്‍ ഇതേപ്പറ്റി അന്വേഷിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം. വരള്‍ച്ച നിലനില്‍ക്കുന്ന ബിലാഗി താലൂക്കിലെ ബദാഗാന്ധി ഗ്രാമവും മുഖ്യമന്ത്രി അടുത്ത ദിവസം സന്ദര്‍ശിക്കും.

കഴിഞ്ഞ ദിവസം കടുത്ത വരള്‍ച്ചയുള്ള മഹാരാഷ്ട്ര സന്ദര്‍ശിക്കവെ സംസ്ഥാന ജലസംരക്ഷണ വകുപ്പ് മന്ത്രിയായ പങ്കജ്മുണ്ടെ സെല്‍ഫിയെടുത്തത് വിവാദമായിരുന്നു. ലാത്തൂരിലെ വറ്റി വരണ്ട മുഞ്ചാര നദി പശ്ചാത്തലമാക്കിയ സെല്‍ഫിയാണ് അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.