ഭോപാല്‍: മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ വീണ്ടും വിവാദത്തില്‍. ഒരു സ്ത്രീയുടെ പിന്നില്‍ സ്പര്‍ശിക്കുന്ന വിഡിയോയാണ് വിവാദമായത്. ഭോപാലില്‍ പുതുതായി സര്‍വിസ് തുടങ്ങിയ ലോഫ്ളോര്‍ ബസിന്‍െറ ഫ്ളാഗ്ഓഫ് ചടങ്ങില്‍ സ്ത്രീകളെ ബസിലേക്ക് കയറ്റുന്നതിനിടെ ഒരു സ്ത്രീയെ പിറകില്‍ നിന്ന് സ്പര്‍ശിക്കുന്ന വിഡിയോയാണ് പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടത്. വിഡിയോ ക്ളിപ്പുകളില്‍ യാഥാര്‍ഥ്യമില്ളെന്നും വനിതാപ്രവര്‍ത്തകരെ ബസില്‍ കയറ്റാന്‍ നിര്‍ദേശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും 85 കാരനായ ഗൗര്‍ പറഞ്ഞു. എന്നാല്‍, ഗൗര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.