ഉന്നതപഠനശേഷം ഡോക്ടര്‍മാര്‍ക്ക് ഇനി വിദേശത്ത് തുടരാനായേക്കില്ല

മുംബൈ: വിദേശത്ത് ഉന്നതപഠനം പൂര്‍ത്തിയാക്കി അവിടത്തെന്നെ ജോലിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ക്ക് ഇനി അനുവാദം ലഭിച്ചേക്കില്ല. വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ചും യു.എസില്‍ പഠനം പൂര്‍ത്തിയാക്കി അവിടെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍. ഒ.സി) നല്‍കേണ്ടതില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്നാണിത്. രാജ്യം ഡോക്ടര്‍മാരില്ലാതെ പ്രയാസപ്പെടുമ്പോള്‍ ഇന്ത്യയില്‍നിന്നുള്ള വൈദ്യശാസ്ത്രബിരുദധാരികള്‍ക്ക് വിദേശത്ത് സ്ഥിരതാമസമാക്കാന്‍ അനുവാദം നല്‍കാനാകില്ളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ബോംബെ ഹൈകോടതിയില്‍ വ്യക്തമാക്കി.
സെന്‍ട്രല്‍ മഹാരാഷ്ട്ര റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയെ എതിര്‍ത്ത് ബോംബെ ഹൈകോടതി ഒൗറംഗാബാദ് ബെഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്. യു.എസില്‍ പഠിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ബാധ്യതയില്ളെന്ന് കാണിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ്) അനുവദിക്കുന്നത് നിര്‍ത്തിക്കൊണ്ടുള്ള 2015 ആഗസ്റ്റിലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഡോക്ടര്‍മാര്‍ കോടതിയെ സമീപിച്ചത്. തീരുമാനം മനുഷ്യാവകാശലംഘനമാണെന്ന് സംഘടന ആരോപിച്ചു. എന്‍.ഒ.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ 2011ല്‍ തീരുമാനം എടുത്തതായി കേന്ദ്രം അറിയിച്ചു. കേസില്‍ കോടതി അവധിക്കുശേഷം വാദം കേള്‍ക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.