ദാവൂദ് ഇബ്രാഹീമിന്‍െറ പുതിയ ചിത്രം ഇന്ത്യാ ടുഡേ പുറത്തുവിട്ടു

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്‍െറ പുതിയ ചിത്രം ‘ഇന്ത്യാ ടുഡേ’ പുറത്തുവിട്ടു. ഫോട്ടോഗ്രാഫറായ വിവേക് അഗര്‍വാള്‍ ഏതാനും വര്‍ഷം മുമ്പ് കറാച്ചി സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടത്. 1993 മുംബൈ സ്ഫോടനത്തിനുശേഷം ദാവൂദിന്‍െറ ചിത്രം ഇതാദ്യമായാണ് പുറത്തുവരുന്നത്. കറാച്ചിയിലെ തന്‍െറ ബംഗ്ളാവായ മൊയീന്‍ പാലസിലേക്ക് താമസം മാറിയതിന് അടുത്ത ദിവസങ്ങളിലാണ് ചിത്രം പകര്‍ത്തിയത്. മീശ കളഞ്ഞ്, കറുത്ത കുര്‍ത്തയും വെളുത്ത പൈജാമയും ധരിച്ച ദാവൂദിന് 60 വയസ്സ്  തോന്നിക്കുമെന്ന് ഇന്ത്യാ ടുഡേ പറഞ്ഞു. 

കഴിഞ്ഞ ആഗസ്റ്റ് 22ന് ദാവൂദിന്‍െറ ചിത്രങ്ങളുടെ ശേഖരം ഇന്ത്യ പുറത്തുവിട്ടിരുന്നു. ദാവൂദ് കറാച്ചിയിലെ ക്ളിഫ്ടണ്‍ മേഖലയിലുണ്ടെന്ന ഇന്ത്യയുടെ വാദം പാകിസ്താന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.