ബിഹാറില്‍ മദ്യം വിളമ്പിയ കോണ്‍ഗ്രസ് എം.എല്‍.എ ഒളികാമറയില്‍ കുടുങ്ങി

പട്ന: മദ്യം തൊടില്ളെന്ന എം.എല്‍.എമാരുടെ പ്രതിജ്ഞയോടെ സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കിയ ബിഹാറില്‍ മദ്യം വിളമ്പിയ കോണ്‍ഗ്രസ് എം.എല്‍.എ ഒളികാമറയില്‍ കുടുങ്ങി. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ നര്‍കാട്ടിയ ഗഞ്ച് എം.എല്‍.എ വിനയ് വര്‍മ മദ്യലഹരിയില്‍ അതിഥികള്‍ക്ക് മദ്യം വിളമ്പുന്ന വിഡിയോയാണ് പുറത്തായത്. എന്നാല്‍, ഒളികാമറാ ഓപറേഷന്‍ നടത്തിയ അജ്ഞാതനായ പത്രപ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ എം.എല്‍.എ സികര്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനത്തെുകയായിരുന്നു. ഇത് കൂടുതല്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് മനസ്സിലാക്കിയ അണികള്‍ എം.എല്‍.എയെ പിന്തിരിപ്പിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എക്കെതിരായ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഒളികാമറ ഓപറേഷന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് എം.എല്‍.എയുടെ ആരോപണം. പൂര്‍ണ സസ്യാഹാരിയും മദ്യം കൈകൊണ്ട് തൊടാത്തയാളുമായ തനിക്കെതിരായ ആരോപണം ശുദ്ധനുണയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വിനയ് വര്‍മക്കെതിരെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റും വിദ്യാഭ്യാസമന്ത്രിയുമായ അശോക് ഛൗധരി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.