പെട്രോളിനും ഡീസലിനും വിലകൂട്ടി

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി. പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് കൂട്ടിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഈ മാസം 16ന് പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയും കൂട്ടിയിരുന്നു. അന്താരാഷ്ട്രവിപണിയിലെ വിലവര്‍ധനവും യു.എസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ തകര്‍ച്ചയുമാണ് വിലകൂട്ടാന്‍ കാരണമായി പറയുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.