കശ്മീര്‍ പ്രശ്നം അനുകമ്പയോടെ കണ്ടില്ളെങ്കില്‍ അപകടം –ആന്‍റണി

തിരുവനന്തപുരം: കശ്മീര്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം വേണമെന്നും ഇതിനായി സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. ശക്തികൊണ്ടും വീരസ്യം പറഞ്ഞും എല്ലാം പരിഹരിക്കാനാകില്ല. സമരം നടത്തുന്നവരെയെല്ലാം ഭീകരര്‍ എന്ന് വിളിച്ച് പ്രകോപനം ഉണ്ടാക്കാതെ മനുഷ്യത്വത്തിന്‍െറ ഭാഷയില്‍ സംസാരിക്കുകയും പ്രതികരിക്കുകയും വേണം. ഇനിയും വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഇന്നത്തെ ലോക സാഹചര്യത്തില്‍ കശ്മീരില്‍ കൂടുതല്‍ കുഴപ്പം നല്ലതല്ല. രാഷ്ട്രീയ പരിഹാരത്തിനും ചര്‍ച്ചക്കും ഉടന്‍  ശ്രമിക്കണം. കശ്മീര്‍ ജനതയെയും ഭീകരരെയും പ്രത്യേകമായി കാണണം. ജനമനസ്സ് നമ്മുടെ കൂടെയില്ല. അവരുടെ പ്രശ്നം അനുകമ്പയോടെ കാണണം. അല്ളെങ്കില്‍ അപകടമാവും. കശ്മീര്‍ സന്ദര്‍ശിച്ച കേരളത്തില്‍നിന്നുള്ള 25 മാധ്യമപ്രവര്‍ത്തകരുടെ കുറിപ്പുകളടങ്ങിയ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.കശ്മീരിനെ വെറും ക്രമസമാധാന, തീവ്രവാദ പ്രശ്നമായി കൈകാര്യം ചെയ്യരുത്. രാഷ്ട്രീയ പരിഹാരത്തിന് ആദ്യപടിയായി സംഭാഷണം നടക്കണം. അഖിലകക്ഷി സംഘത്തെ അയക്കുന്നതില്‍ പിടിവാശി കാട്ടരുത്. ആദ്യമൊക്കെ കുറെപേര്‍ അസഭ്യം വിളിക്കുമായിരിക്കും. എന്നാലും സംഭാഷണം നടക്കണം. അതിനു ശേഷം സര്‍ക്കാര്‍ മുന്‍കൈ എടുത്ത് രാഷ്ട്രീയ പരിഹാരത്തിനു ശ്രമിക്കണം.

കശ്മീര്‍ ഇപ്പോള്‍ അഗ്നി പര്‍വതമാണ്.  ചെറിയ രീതിയില്‍ പൊട്ടിത്തെറിക്കുന്നതിന്‍െറ ലാവ വന്നു. ഉടന്‍  ഇടപെട്ടില്ളെങ്കില്‍ നിയന്ത്രിക്കാനാവാത്ത, ദു$ഖിക്കേണ്ട പൊട്ടിത്തെറി വരും. കശ്മീര്‍ താഴ്വരയും ലഡാക്കും ജമ്മുവും ഇന്ത്യയോട് ചേര്‍ന്ന അന്നു മുതല്‍ പാക് പട്ടാളം പ്രതികാരത്തിലാണ്. അവിടെ തീക്കനലുകള്‍ വിതറുന്നതില്‍ പ്രധാന പങ്ക് അവര്‍ക്കാണ്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് അടര്‍ത്തിയെടുക്കാനാവില്ളെന്നും അവര്‍ക്ക് തിരിച്ചറിവുണ്ടാകണം. പാകിസ്താന്‍ പട്ടാളത്തിന്‍െറ അറിവോടെയും സമ്മതത്തോടെയും പരിശീലനത്തോടെയുമാണ് ഭീകരവാദികള്‍ അതിര്‍ത്തി കടന്ന് നിത്യേന വരുന്നത്.

കശ്മീര്‍ ജനത നീതി കിട്ടുന്നില്ളെന്ന ആശങ്കയിലും വിശ്വാസത്തിലുമാണ്. അതു മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കശ്മീര്‍ ഭൂ പ്രദേശം മാത്രമല്ല, അവിടത്തെ ജനങ്ങളും നമ്മുടെ സ്വന്തമാണ്.  45 ദിവസമായി കര്‍ഫ്യൂ തുടരുന്നു. ഇത്രയും നീണ്ട കര്‍ഫ്യൂ ആദ്യമാണ്. നമ്മുടെ ഭരണാധികാരികള്‍ ഇതിന്‍െറ ഗൗരവം കണ്ടില്ല. കണ്ണ് നഷ്ടപ്പെട്ടവരെയെല്ലാം ഭീകരരെന്ന് പറഞ്ഞ് എരിതീയില്‍ എണ്ണയൊഴിക്കുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.സി. മൊയ്തീന്‍, കെ.സി. ജോസഫ് എം.എല്‍.എ, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് സി. റഹീം, സെക്രട്ടറി ബി.എസ്. പ്രസന്നന്‍, സുരേഷ് വെള്ളിമംഗലം, ശ്രീകുമാര്‍, സിബി കാട്ടാമ്പള്ളി എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.