ന്യൂഡൽഹി: മുഹർറം ഘോഷയാത്രകളിൽ ഫലസ്തീൻ പതാക വീശി ഐക്യദാർഢ്യം പ്രകടിപ്പിച്ചവർക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ.
ജമ്മു-കശ്മീർ, ബിഹാർ, മധ്യപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ബി.ജെ.പി, വി.എച്ച്.പി നേതാക്കൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ യു.എ.പി.എ ഉൾപ്പെടെ ചുമത്തിയാണ് കേസുകൾ.
കേന്ദ്രസർക്കാർ ഫലസ്തീൻ ഭരണകൂടത്തെ പിന്തുണക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യദാർഢ്യം നടത്തിയവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അവരുടെ യഥാർഥ മുഖം തുറന്നുകാട്ടുന്നുവെന്നും പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.