അർജുനായുള്ള തെരച്ചിൽ പുനരാരംഭിച്ചു; പ്രദേശത്ത് തുടരുന്ന മഴ വെല്ലുവിളി

മംഗളൂരു: ഉത്തര കന്നഡ കാർവാറിനടുത്ത് അങ്കോളയിലെ ഷിരൂർ വില്ലേജിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ​തെരച്ചിൽ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ നിർത്തിയ തെരച്ചിലാണ് ഇന്ന് രാവിലെ വീണ്ടും തുടങ്ങിയത്. ബംഗളൂരുവിൽ നിന്ന് റഡാർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ എത്തിച്ച് ഇന്ന് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

റഡാറിൽ അർജുനിന്റെ ലോറി കണ്ടെത്തിയാൽ ആ ഭാഗത്ത് മാത്രം പരിശോധന കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നുണ്ട്. ഇത് അർജുന് വേണ്ടിയുള്ള തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.

നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം അർജുന് വേണ്ടിയുള്ള തെരച്ചിലിൽ പങ്കാളികളാണ്. എന്നാൽ, തെരച്ചിലിന് സൈന്യത്തിന്റെ സേവനം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാണ് അർജുനിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ കർണാടക സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ദേ​ശീ​യ​പാ​ത 66ൽ ​ഉ​ത്ത​ര ക​ന്ന​ഡ കാ​ർ​വാ​റി​ന​ടു​ത്ത് അ​ങ്കോ​ള​യി​ലെ ഷി​രൂ​ർ വി​ല്ലേ​ജി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഏ​ഴു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇവിടെയാണ് അർജുനും ലോറിയും മണ്ണിടിച്ചലിൽ കുടുങ്ങിയത്.

ചൊ​വ്വാ​ഴ്ച അ​പ​ക​ടം ന​ട​ന്നി​ട്ടും അ​ർ​ജു​ന്റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച കേ​ര​ള മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യ​ത്. അ​പ​ക​ട​ത്തി​ന്റെ ആ​ഘാ​തം വി​ല​യി​രു​ത്തു​ന്ന​തി​ൽ അ​ധി​കൃ​ത​ർ​ക്ക് വ​ന്ന വീ​ഴ്ച​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​ത്.

Tags:    
News Summary - The search for Arjun resumes; Continued rainfall challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.