അഖ്​ലാഖി​െൻറ കുടുംബ​ത്തെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ ​ഹൈകോടതി ഉത്തരവ്​

ലഖ്​നോ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കി​​െൻറ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. അഖ്‌ലാക്കി​​െൻറ കുടുംബത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുരാജ്പുര്‍ കീഴ് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

ബീഫ് കൈവശം വെ​ച്ചെന്ന പേരിൽ അഖ്‌ലാക്കിനെ കൊലപ്പെടുത്തിയ പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലായിരുന്നു  ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഇതിനെ തുടര്‍ന്നാണ് അഖിലാക്കി​​െൻറ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.