ദലിതുകള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധം; ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാവ് പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി:  ദലിതുകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ബി.ജെ.പിയുടെയും എ.ബി.വി.പിയുടെയും  തണുപ്പന്‍ നിലപാടില്‍ പ്രതിഷേധിച്ച് എ.ബി.വി.പി ജെ.എന്‍.യു ഘടകം വൈസ് പ്രസിഡന്‍റ് ജതിന്‍ ഗോര രാജിവെച്ചു. എ.ബി.വി.പി  ജെ.എന്‍.യു ഘടകം  ജോ.  സെക്രട്ടറി പ്രദീപ് നര്‍വാളും മറ്റു രണ്ടുപേരും നേരത്തേ,  സംഘടനയില്‍നിന്ന് രാജിവെച്ചിരുന്നു.

ഫെബ്രുവരിയില്‍  ജെ.എന്‍.യു കാമ്പസില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ടായിരുന്നു രാജി. എ.ബി.വി.പിയുടെ  വ്യാജ ദേശീയതയും ദേശവിരുദ്ധ നിലപാടുകളും  പുറത്തായെന്ന്  രാജിക്കത്തില്‍ പറഞ്ഞു. അസമത്വം, വിവേചനം, അവസരവാദം, മേധാവിത്വം എന്നീ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.വി.പിക്ക്  ദേശസ്നേഹം അവകാശപ്പെടാന്‍ സാധിക്കില്ളെന്നും ജതിന്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.