നാക്കു പിഴച്ചു; കായിക മന്ത്രിക്ക്​ സിന്ധുവും സാക്ഷിയും സ്വർണ മെഡൽ ജേതാക്കൾ

ന്യൂഡൽഹി: റിയോയിൽ ഒളിമ്പിക്​സിനിടെ അഹങ്കാര പ്രകടനത്തിന്​ അധികൃതരുടെ പരാമർശം ഏറ്റുവാങ്ങിയ കേന്ദ്രമന്ത്രി വിജയ് ഗോയലിന്​ വീണ്ടും നാക്ക്​ പിഴച്ചു. റിയോയിൽ വെങ്കലം നേടിയ സാക്ഷിമാലികും വെള്ളി മെഡൽ നേടിയ സിന്ധുവും സ്വർണം നേടിയെന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്​. മാധ്യമപ്രവർത്തകരോട്​ സംസാരിക്കു​േമ്പാഴായിരുന്നു അബദ്ധം.  ഖേല്‍രത്‌ന അവാര്‍ഡ് ജേതാക്കളും ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കളും ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാക്കളും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ഇവര്‍ക്കൊപ്പം റിയോയില്‍ സ്വര്‍ണ മെഡല്‍ നേടിയ സിന്ധുവും സാക്ഷിയുമുണ്ടായിരുന്നുവെന്നായിരുന്നു​ ഗോയലി​​െൻറ പ്രസ്​താവന.

മന്ത്രിക്ക് സംഭവിച്ച അബദ്ധം സോഷ്യല്‍മീഡിയ ആഘോഷിച്ചതോടെ തനിക്ക് നാക്കുപിഴച്ചതാണെന്ന വിശദീകരണവുമായി മന്ത്രി വിജയ് ഗോയൽ രംഗത്തെത്തി. ഇതു വലിയൊരു ചര്‍ച്ചയാക്കേണ്ടതില്ലെന്നും താന്‍ മെഡല്‍ ജേതാക്കള്‍ എന്ന് പറയാനാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞു വന്നപ്പോള്‍ അത് സ്വര്‍ണ മെഡല്‍ ജേതാക്കള്‍ എന്നായി പോയതാണെന്നും വിജയ് ഗോയല്‍ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.