ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്നത്തിന് അന്താരാഷ്ട്ര മാനം നല്‍കാനുള്ള പാകിസ്താന്‍െറ ശ്രമം ഉണ്ടാക്കുന്ന തലവേദനകള്‍ക്കിടയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയിലത്തെി. ബംഗ്ളാദേശിലെ ഹ്രസ്വ സന്ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. പ്രതിരോധ, വാണിജ്യ സംഭാഷണങ്ങള്‍ക്കുവേണ്ടിയാണ് ജോണ്‍ കെറിയുടെ സന്ദര്‍ശനം. ഇന്ത്യ-പാക് ഉഭയകക്ഷി പ്രശ്നങ്ങളില്‍ ഇടപെടില്ളെന്നാണ് അമേരിക്ക ആവര്‍ത്തിക്കുന്നതെങ്കിലും രണ്ടു രാജ്യങ്ങളുമായുള്ള ഉരസല്‍ വര്‍ധിച്ചിരിക്കുന്നത് അമേരിക്ക ഉത്കണ്ഠയോടെ കാണുന്ന വിഷയമാണ്.
ബംഗ്ളാദേശില്‍ ഇതാദ്യമായി സന്ദര്‍ശനം നടത്തിയ ജോണ്‍ കെറി, ഭീകരതയുമായി ബന്ധപ്പെട്ട മേഖലാ വിഷയങ്ങള്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി ചര്‍ച്ചചെയ്തു. പാകിസ്താന്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രശ്നം കെറിയുമായുള്ള ചര്‍ച്ചകളില്‍ ഇന്ത്യ ഉന്നയിച്ചേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വാണിജ്യ സെക്രട്ടറി പെനി പ്രിസ്കറും ജോണ്‍ കെറിക്കൊപ്പമുണ്ട്.
അതിനിടെ, ആസ്ട്രേലിയന്‍ സാങ്കേതിക പങ്കാളിത്ത മുങ്ങിക്കപ്പല്‍ വിവരങ്ങള്‍ ചോര്‍ന്നതിനെച്ചൊല്ലിയുള്ള ആശങ്ക ബാക്കിനില്‍ക്കേ പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ പുതിയൊരു പടക്കോപ്പ് സമ്പാദനത്തിന് അമേരിക്കയിലത്തെി. അമേരിക്കന്‍ പ്രതിരോധകാര്യ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമായി അദ്ദേഹം ആറാമതൊരു കൂടിക്കാഴ്ചയാണ് നടത്തുന്നത്.
സൈനികാവശ്യത്തിനുള്ള ഡ്രോണ്‍ വിമാനത്തിന്‍െറ സാങ്കേതിക വിദ്യ കൈമാറിക്കിട്ടാന്‍ ശ്രമിക്കുന്നുണ്ട്. ഭീകര സംഘങ്ങള്‍ക്ക് പാകിസ്താന്‍ ഒത്താശ ചെയ്യുന്നുവെന്ന വിഷയം, അഫ്ഗാന്‍ കാര്യങ്ങള്‍ എന്നിവയും സംഭാഷണ വിഷയമാവും. സാങ്കേതിക വിനിമയ ധാരണാപത്രം ഒപ്പുവെക്കും. മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനത്തിന്‍െറ ഭാഗമായി മാറിയതുകൊണ്ട് ഉന്നത സാങ്കേതികവിദ്യ വാങ്ങുന്നതിന് ഇന്ത്യക്ക് ഇപ്പോള്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.