ബംഗളൂരു: ഉപഗ്രഹ വിക്ഷേപണത്തിൽ റെക്കോർഡ് നേട്ടത്തിനായി ഇന്ത്യൻ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആർ.ഒ. ഒറ്റ വിക്ഷേപണത്തിൽ 68 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള പദ്ധതിയുടെ തയാറെടുപ്പിലാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ. അടുത്ത വർഷം ആദ്യം വിക്ഷേപണം നടത്താനുള്ള ഒരുക്കത്തിലാണ് തയാറെടുപ്പുകൾ പുരോഗമിക്കുന്നത്.
68 ഉപഗ്രഹങ്ങളിൽ 12 എണ്ണം അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലാവസ്ഥാ നിർണയ സ്ഥാപനമായ പ്ലാനിറ്റിക്യുവിന്‍റേതാണ്. ഉപഗ്രഹ വിക്ഷേപണ രംഗത്തെ ഇന്ത്യയുടെ വളർച്ചയാണ് ഒന്നിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ വ്യക്തമാക്കുന്നതെന്ന് ഐ.എസ്.ആർ.ഒയുടെ വാണിജ്യ സ്ഥാപനമായ ആന്‍ട്രിക്സ് സി.എം.ഡി രാകേഷ് ശശിഭൂഷൻ മാധ്യമങ്ങളോട് പറഞ്ഞു.
ബെൽജിയം, ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇസ്രായേൽ അടക്കം 74 വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി-സി34 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2008ൽ ഒറ്റ വിക്ഷേപണത്തിൽ 10 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച് ഐ.എസ്.ആർ.ഒ മികവ് തെളിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.