പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം 23ന് ആരംഭിക്കും

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനം ഈമാസം 23ന് ആരംഭിക്കുമെന്ന് സൂചന. നാലാം തീയതി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ നേതൃത്വത്തില്‍ ചേരുന്ന പാര്‍ലമെന്‍ററി കാര്യ കാബിനറ്റ് കമ്മിറ്റി യോഗം അന്തിമ ഷെഡ്യൂള്‍ തയാറാക്കും. പൊതുബജറ്റും റെയില്‍വേ ബജറ്റും അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്‍െറ പ്രധാന ഉദ്ദേശ്യമെങ്കിലും കേന്ദ്രസര്‍ക്കാറിന് ഏറെ താല്‍പര്യമുള്ള ചരക്കുസേവന നികുതി ബില്‍, റിയല്‍എസ്റ്റേറ്റ് ബില്‍ എന്നിവ പാസാക്കാനും ശ്രമിക്കും. പൊതു ബജറ്റ് പരമ്പരാഗതമായി നടക്കുന്നതുപോലെ ഈമാസത്തിന്‍െറ അവസാനദിനമായ 29ന് അവതരിപ്പിക്കും. അതിനിടെ, കഴിഞ്ഞ സമ്മേളനങ്ങള്‍ കലങ്ങിയതുപോലെ ഇത്തവണ സംഭവിക്കുകയില്ളെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
രാജ്യസഭയുടെ പരിഗണനയിലുള്ള ചരക്കുസവന നികുതി ബില്‍ പാസാക്കാന്‍ സഹകരിച്ച് കോണ്‍ഗ്രസ് വിവേകം കാണിക്കുമെന്നാണ് പ്രതീക്ഷ. ചരക്കുസേവന നികുതി ബില്‍ തയാറാക്കിയത് യു.പി.എയാണ്. തയാറാക്കിയവര്‍തന്നെ ഇതിനെതിരെ തിരിയുമ്പോള്‍ എനിക്ക് എന്തുചെയാനാകുമെന്നും ഒരു പൊതുപരിപാടിയില്‍ സംബന്ധിക്കവെ മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.