തീവ്രവാദബന്ധം: മുന്‍ മേജര്‍ ജനറലിന്‍െറ മകന്‍ പിടിയില്‍

ഡെറാഡൂണ്‍/പനാജി: കരസേനയിലെ മുന്‍ മേജര്‍ ജനറലിന്‍െറ മകന്‍ തീവ്രവാദബന്ധം ആരോപിക്കപ്പെട്ട് ഗോവയില്‍ പിടിയില്‍. കെ.എന്‍. സര്‍ദാനയുടെ മകന്‍ സമീര്‍ സര്‍ദാനയാണ് തിങ്കളാഴ്ച ഗോവയിലെ തീവ്രവാദവിരുദ്ധസേനയുടെ പിടിയിലായത്.  ഡെറാഡൂണില്‍നിന്നുള്ള 44 കാരനെ ഇന്‍റലിജന്‍സ് ബ്യൂറോയും തീവ്രവാദവിരുദ്ധസേനയും മൂന്നു ദിവസമായി ചോദ്യം ചെയ്യുകയാണ്.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ഇയാള്‍ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലിചെയ്യുകയായിരുന്നു. ഹോങ്കോങ്, മലേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്.
വാസ്കോ റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങുന്നതുകണ്ടാണ് പൊലീസ് പിടികൂടിയത്. ലാപ്ടോപും അഞ്ച് പാസ്പോര്‍ട്ടും നാല് മൊബൈല്‍ ഫോണുകളും ഇയാളില്‍നിന്ന് കണ്ടെടുത്തു.
അതേസമയം, തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവ് ഇയാളില്‍നിന്ന് ലഭിച്ചിട്ടില്ളെന്ന് പൊലീസ് പറഞ്ഞു. രാജ്യത്ത് നടന്ന തീവ്രവാദ സ്ഫോടനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്ന് വെളിപ്പെടുത്തുന്ന കത്തുകളും ഇ-മെയിലുകളും കണ്ടത്തെിയിട്ടുണ്ട്. സമീറിന് കുറ്റകൃത്യ പശ്ചാത്തലമില്ളെങ്കിലും ഇയാളെക്കുറിച്ച് സംശയമുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ഇയാള്‍ ഇസ്ലാം മതം പിന്തുടരുന്ന ഹിന്ദുവാണെന്ന് പൊലീസ് പറഞ്ഞു. മകന്‍െറ അറസ്റ്റില്‍ ആശയക്കുഴപ്പമുണ്ടെന്നും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലാത്തതിനാല്‍ ഉടന്‍ വിട്ടയച്ചേക്കുമെന്നും കെ.എന്‍. സര്‍ദാന പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.