ന്യൂഡല്‍ഹി: വാഹനത്തില്‍നിന്ന് പുറന്തള്ളുന്ന പുകയുടെ അളവില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ പ്രമുഖ ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍ ഇന്ത്യയിലെ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു. കാറുകള്‍ ഇന്ത്യയിലെ മാനദണ്ഡം പാലിക്കുന്നവയാണെന്നും മൂന്നു ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചത് സ്വമേധയാ സ്വീകരിച്ച നടപടിയാണെന്നും ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍ ബോര്‍ഡ് അംഗം ജര്‍ഗെന്‍ സ്റ്റാക്മാന്‍ പറഞ്ഞു.
ഫോക്സ്വാഗണ്‍ തെറ്റ് വരുത്തിയതായും അതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് തിരുത്തുമെന്ന് ഉറപ്പുനല്‍കുന്നു. ബ്രാന്‍ഡിലുള്ള വിശ്വാസം തിരിച്ചുപിടിക്കാനാണ് ശ്രമം. അധികൃതരുടെ നിരീക്ഷണത്തില്‍ പ്രശ്നം സൂക്ഷ്മമായി പരിശോധിച്ചുവെന്നും പുക പുറന്തള്ളുന്നതില്‍ ഇന്ത്യയിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന നിഗമനത്തിലത്തെിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.