മുംബൈ: കള്ളപ്പണ കേസില്‍ മുന്‍ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും പ്രമുഖ എന്‍.സി.പി നേതാവുമായ ഛഗന്‍ ഭുജ്ബലിന്‍െറ മകനും പാര്‍ട്ടി എം.എല്‍.എയുമായ പങ്കജ് ഭുജ്ബലിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ (ഇ.ഡി) സമന്‍സ്. പങ്കജിന്‍െറ പാസ്പോര്‍ട്ട് പിടിച്ചെടുത്തു.
ഒരാഴ്ചക്കകം ദക്ഷിണമുംബൈയിലെ ബെല്ലാഡ് എസ്റ്റേറ്റിലുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് പങ്കജിന് സമന്‍സ് അയക്കുന്നത്. ഇത്തവണ ഹാജരായില്ളെങ്കില്‍ കോടതിയെ സമീപിച്ച് സമന്‍സ് പുറപ്പെടുവിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
840 കോടി രൂപയുടെ കള്ളപ്പണ കേസില്‍ ഭുജ്ബലിന്‍െറ സഹോദര പുത്രനും മുന്‍ പാര്‍ട്ടി എം.പിയുമായ സമീര്‍ ഭുജ്ബലിന്‍െറ അറസ്റ്റിനു പിന്നാലെയാണ് പങ്കജിന് വീണ്ടും സമന്‍സ് അയക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സമീറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന്‍ പുനര്‍നിര്‍മാണം, ഭുജ്ബല്‍ അധ്യക്ഷനായുള്ള വിദ്യാഭ്യാസ ട്രസ്റ്റ്, നവിമുംബൈയിലെ ഹൗസിങ് കോളനി എന്നിവയുമായി ബന്ധപ്പെട്ട അഴിമതിയിലൂടെ നേടിയ പണം ഇന്തോനേഷ്യയിലേക്ക് കടത്തിയെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. ഭുജ്ബല്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് മഹാരാഷ്ട്ര സദന്‍ പുനര്‍നിര്‍മാണം നടന്നത്. കരാര്‍ നല്‍കിയ കമ്പനികളില്‍നിന്ന് സമീര്‍, പങ്കജ് എന്നിവരും അവരുടെ ഭാര്യമാരും ഡയറക്ടര്‍മാരായ 62ഓളം കമ്പനികള്‍ക്ക് ലഭിച്ച പണമാണ് ഇന്തോനേഷ്യയിലേക്ക് കടത്തിയത്. അവിടെ കല്‍ക്കരി വ്യവസായം നടത്തുന്നതായാണ് കണ്ടത്തെല്‍. നന്ദഗാവ് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് പങ്കജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.