സിയാചിനില്‍നിന്ന് സൈനികരെ പിന്‍വലിക്കില്ലെന്ന് സൈന്യം

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനില്‍നിന്ന് പാകിസ്താന്‍ നിര്‍ദേശിച്ചപോലെ സൈനികരെ പിന്‍വലിക്കില്ലെന്ന് സൈന്യം. സിയാചിനില്‍ 10 സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സിയാചിന്‍ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ട് മേഖലയില്‍നിന്ന് ഇരുവിഭാഗങ്ങളും സൈന്യത്തെ പിന്‍വലിക്കേണ്ട സമയമായെന്ന് പാകിസ്താന്‍ അഭിപ്രായപ്പെട്ടിരുന്നു. ആ മണ്ണില്‍ ഇന്ത്യയുടെ അധികാരം സുരക്ഷിതമാകുംവരെ സൈനികരെ പിന്‍വലിക്കില്ലെന്ന് നോര്‍തേണ്‍ കമാന്‍ഡ് ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.