ജെ.എന്‍.യു പ്രതിഷേധം നിര്‍ണായകം -റോമിലാ ഥാപ്പര്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു വിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധം നിര്‍ണായകമാണെന്ന് ചരിത്രകാരിയും ജെ.എന്‍.യു മുന്‍ പ്രൊഫസറുമായ റോമില ഥാപ്പര്‍. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിനു വേണ്ടി എഴുത്തുകാരിയും നോവലിസ്റ്റും കോമണ്‍വെല്‍ത്ത് പുരസ്കാര ജേതാവുമായ ഗീതാ ഹരിഹരന്‍  നടത്തിയ അഭിമുഖം ഥാപ്പറിന്‍െറ പ്രസ്താവന.

അഭിമുഖത്തിന്‍െറ പ്രസക്ത ഭാഗം

കാമ്പസ് രാജ്യ ദ്രോഹികളുടെ താവളം എന്നാണ് ചിത്രീകരിക്കപ്പെടുന്നത്. പൊലീസും അവിടെ പ്രവേശിച്ചിരിക്കുന്നു ഇതിനെ എങ്ങനെ കാണുന്നു ?

ജെ.എന്‍.യുവില്‍ നടക്കുന്നത് ഒരു പ്രൊപ്പഗാണ്ടയാണ്. അംബേദ്കറും മാര്‍ക്സിസ്റ്റുകളൂം എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. മറ്റ് ഏതൊരു സര്‍വകലാശാലയിലും നിങ്ങളൊരു മാര്‍ക്സിസ്റ്റ് ആവുക എന്നു പറഞ്ഞാല്‍ ഏതെങ്കിലൂം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുക എന്നാണ്. എന്നാല്‍, ജെ.എന്‍.യു വില്‍ വായനക്ക് വലിയ പ്രധാന്യം നല്‍കുന്നതുകൊണ്ട് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂം അംഗമാകാതെ തന്നെ നിങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ് ദാര്‍ശനികന്‍ ആകാവുന്നതാണ്.

വിയോജിക്കുക, പ്രവര്‍ത്തിക്കുക എന്നത് രണ്ടും രണ്ടാണ്. ചിലപ്പോള്‍  വിയോജിക്കുക എന്നത് പ്രവൃത്തിയായി കടന്നുവരില്ളേ? ഇത് മുമ്പും നടന്നതാണ്. ജ്യോതി സിങ് റേപ്പ് ചെയ്യപ്പെട്ടപ്പോള്‍ ജെ.എന്‍.യു പുറത്തിറങ്ങുകയുണ്ടായി.

ജെ.എന്‍.യുവില്‍ ഇത് മുമ്പും ഉണ്ടായിട്ടുണ്ട്. സര്‍വകാലാശാലയുടെ പ്രവര്‍ത്തനം നടക്കുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തമുള്ള കമ്മിറ്റികളിലൂടെയാണ്. അത്തരത്തിലുള്ള ആദ്യ സര്‍വകലാശാലയാണ് നമ്മുടേത്. മുന്‍ കാലങ്ങളില്‍ ഞാനും ഇതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാനും ബിബിന്‍ ചന്ദ്രയുമൊക്കെ രാഷ്ട്രീയ വിഷയങ്ങളില്‍ സമരം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊക്കൊ തന്നെ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ തന്നെ പരിഹരിക്കുകയാണ് ചെയ്യാറ്.

പൊലീസ് കടന്നു വന്നിട്ടുള്ളത് അടിയന്തരാസ്ഥ കാലത്ത് മാത്രമല്ളേ ?

അതെ, അടിയന്തരാവസ്ഥ കാലത്താണ് പൊലീസ് ആദ്യമായി അവിടെ കടന്നു വന്നിട്ടുള്ളത്. അന്ന് ജെ.എന്‍.യുവിനെ സംരക്ഷിക്കാനായി ജനങ്ങള്‍ ഒരുമിച്ച് കൂടുകയാണ് ചെയ്തത്. അന്ന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ അന്നത്തെ വി.സി ശക്തമായ നിലപാട് എടുക്കുകയും ചെയ്തു.

ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രാഷ്ട്രീയവുമായി പുറത്തുള്ള രാഷ്ട്രീയത്തിന് ബന്ധമില്ലാത്തതല്ളേ?

ഏതൊരു സ്ഥാപനത്തിന്‍്റെയും ഹൃദയത്തിലുള്ള ഒരു പ്രധാനകാര്യം എപ്പോഴും സമുഹത്തിലെ ഏറ്റവും വയബിള്‍ ആയ ഒരു സ്ഥാപനമായിത്തീരുകയെന്നതാണ്. അവ വെറുതെ ഇരിക്കുന്നില്ല. അവ സോഷ്യല്‍ കോണ്ടക്സ്റ്റുകളിലാണ്. സോഷ്യല്‍ കോണ്ടെക്സ്റ്റ് സ്ഥാപനത്തെ ആക്രമിക്കുന്ന വിധം സോഷ്യല്‍ കോണ്ടെക്സ്റ്റോ സാഹചര്യമോ അവര്‍ ഉണ്ടാക്കുകയാണെങ്കില്‍ അവര്‍ സോഷ്യല്‍ കോണ്ടെക്സ്റ്റിലെയും സര്‍വകലാശാലയേയും ഇല്ലായ്മ ചെയ്യുകയാണ്.

അധ്യാപിക എന്ന നിലയില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളോടും  അധ്യാപകരോടും എന്താണ് പറയാനുള്ളത് ?

ഇവരുടെ പ്രതിഷേധങ്ങളൂം പ്രതികരണങ്ങളും വളരെ സന്തോഷം നല്‍കുന്നുണ്ട്. ഇത് നിര്‍ണായകമാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തങ്ങളുടെ സ്ഥാപനമാണിതെന്ന് ബോധ്യമുണ്ട്. നിങ്ങള്‍ക്കറിയാമല്ളോ ഞാന്‍ എന്‍െറ ജീവിതം കാലം മുഴുവന്‍ ചെലവഴിച്ചത് ഇവിടെയാണ്.അക്കാദമികവും അല്ലാത്തതുമായ നല്ളൊരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. പരസ്പരം കംഫര്‍ടബിള്‍ ആകുന്ന സാഹചര്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.