അരുണാചലില്‍ രാഷ്ട്രപതിഭരണം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം അവസാനിപ്പിച്ചു. രാഷ്ട്രപതിഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ പ്രണബ് മുഖര്‍ജി അംഗീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിമത എം. എല്‍.എ കാലിഖോ പുള്ളിന്‍െറ നേതൃത്വത്തില്‍ 31 എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശമുന്നയിച്ച് ഗവര്‍ണറെ കണ്ടതിനെ തുടര്‍ന്നാണ് രാഷ്ട്രപതിഭരണം അവസാനിപ്പിക്കാന്‍ കേന്ദ്രം ശിപാര്‍ശ ചെയ്തത്.
അതേസമയം, അസംബ്ളിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടിന് അനുമതിനല്‍കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന കോണ്‍ഗ്രസ് ഹരജി സുപ്രീംകോടതി തള്ളി. ഇപ്പോളും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അതിന് കഴിയില്ളെന്ന് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്‍െറ അധ്യക്ഷതയിലുള്ള ബെഞ്ച് അറിയിച്ചു. കോണ്‍ഗ്രസിനുവേണ്ടി കപില്‍ സിബലാണ് വിശ്വാസവോട്ടിന് അനുമതി ആവശ്യപ്പെട്ടത്.
ഗവര്‍ണര്‍ ജെ.പി. രാജ്ഖോവയും കേന്ദ്രവും അധികാരം സ്ഥാപിക്കാനായി സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ സര്‍ക്കാറിനെയും പിരിച്ചുവിടുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്നും ഇതിനെതിരെ നിര്‍ദേശം നല്‍കണമെന്നും സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഈ ആവശ്യവും തള്ളിയ കോടതി വാദം കേട്ടതിനുശേഷമേ ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയൂവെന്ന് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.