മുംബൈ: മഹാരാഷ്ട്രയില്‍ എ.എസ്.ഐയെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ലാത്തൂര്‍ ജില്ലയിലെ ശൈഖ് യൂനുസ് പഷ്മിയ്യ എന്ന 56കാരനാണ് കൃത്യ നിര്‍വഹണത്തിനിടെ ആക്രമണത്തിനിരയായത്. ശനിയാഴ്ച രാവിലെ 200ഓളം വരുന്ന ജനക്കൂട്ടം ഇദ്ദേഹത്തെ വടികളുപയോഗിച്ച് തല്ലിയ ശേഷം കാവി കൊടി പിടിച്ച് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയും പരേഡ് ചെയ്യിപ്പിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച ഛത്രപതി ശിവജിയുടെ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് യുവാക്കള്‍ പ്രശ്നബാധിത സ്ഥലങ്ങളില്‍ കാവിക്കൊടികള്‍ കെട്ടിയിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യേഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച് ഇവരെ യൂനുസ് തടഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതരായ ചിലര്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളാന്‍ പറയുകയും ചെയ്തു. അതിനുശേഷമാണ് ആക്രമണം നടന്നത്. യൂനുസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒൗറംഗാബാദിലെ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമൂന്‍ എം.എല്‍.എ ആയ ഇംതിയാസ് ജലീല്‍ സംഭവത്തെ തുടര്‍ന്ന് ട്വിറ്ററില്‍ നടുക്കം രേഖപ്പെടുത്തുകയും നാണംകെട്ട സംഭവം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.