ഹജ്ജ് വിദേശ മന്ത്രാലയത്തില്‍നിന്ന് ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക്


ന്യൂഡല്‍ഹി: സുപ്രധാന നയംമാറ്റത്തില്‍ ഹജ്ജ് തീര്‍ഥാടനം വിദേശ മന്ത്രാലയത്തില്‍നിന്ന് ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് മാറ്റാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ന്യൂനപക്ഷ കമീഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹജ്ജ് മന്ത്രാലയം ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലാക്കാന്‍ തത്ത്വത്തില്‍ തീരുമാനമെടുത്തെന്നും അത് പ്രയോഗവത്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും സമ്മേളനം ഉദ്ഘാടനംചെയ്ത നജ്മ പറഞ്ഞു. വിദേശ മന്ത്രാലയം ഹജ്ജ് നന്നായി കൈകാര്യം ചെയ്യാത്തതുകൊണ്ടല്ല, മറിച്ച് ഭരണപരമായ കാഴ്ചപ്പാടിലാണ് ന്യൂനപക്ഷ വിഭാഗവുമായി ബന്ധപ്പെട്ട ഹജ്ജ് ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് മാറ്റിയതെന്ന് നജ്മ പറഞ്ഞു.
ഹജ്ജ് തങ്ങള്‍ക്ക് കീഴിലാക്കണമെന്ന് ന്യൂനപക്ഷ മന്ത്രാലയം ആവശ്യപ്പെട്ടുവരുകയായിരുന്നു. അതേസമയം, ഹജ്ജ് വിദേശത്തേക്കുള്ള തീര്‍ഥാടനമായതിനാല്‍ വിദേശ മന്ത്രാലയത്തിന്‍െറ പങ്കാളിത്തം ഉണ്ടാകുമെന്നും നജ്മ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.