ഇന്ത്യ -പാക് ക്രിക്കറ്റ് ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എ.ബി.വി.പി

ന്യൂഡല്‍ഹി: ഇന്ത്യാ -പാകിസ്താന്‍ ക്രിക്കറ്റ് ജെ.എന്‍.യു കാമ്പസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എ.ബി.വി.പി. ശനിയാഴ്ച ധാക്കയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം ജെ.എന്‍.യുവില്‍ സ്ക്രീനില്‍ കൂടി പ്രദര്‍ശിപ്പിക്കുമെന്നാണ് സംഘടനാ ജനറല്‍ സെക്രട്ടറി സൗരഭ് കുമാര്‍  പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് അഫ്സല്‍ ഗുരുവിന്‍െറ അനുസ്മരണവും തുടര്‍ന്നുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് ദേശീയതയെ കുറിച്ച ചര്‍ച്ചാ കേന്ദ്രമായി  ജെ.എന്‍.യു മാറുന്നതിനിടെയാണ് പൊതു സ്ക്രീനിലൂടെ ക്രിക്കറ്റ് മത്സരം പ്രദര്‍ശിപ്പിക്കുന്നതെന്നത്.

 ‘വിദ്യാര്‍ഥികള്‍ മത്സരം കാണാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. സ്ക്രീനുകളും പ്രൊജക്ടറും ഞങ്ങള്‍ സ്ഥാപിക്കും. അതുവഴി അനേകം പേര്‍ക്ക് മല്‍സരം ഒരുമിച്ചിരുന്ന് കാണാന്‍ കഴിയും’. -എബിവിപി നേതാവ് പറഞ്ഞു.
 
അതേ സമയം ആര്‍ക്കും ഏതു കാര്യവൂം കാമ്പസില്‍ സംഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുമ്പും ഇങ്ങനെ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്നുമാണ് വിദ്യാര്‍ഥി യൂണിയന്‍ ഉപാധ്യക്ഷ ഷെഹ്ല റാഷിദ് ഇതേപ്പറ്റി പ്രതികരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.