ന്യൂഡല്‍ഹി: അനധികൃത സ്വത്തുകേസില്‍ സി.ബി.ഐയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഐ.ആര്‍.എസ് ഓഫിസര്‍ ചമച്ചത് സ്വന്തം മരണസര്‍ട്ടിഫിക്കറ്റ്. വഡോദരയിലെ സെന്‍ട്രല്‍ എക്സൈസ് അഡീഷനല്‍ കമീഷണര്‍ അലി അക്ബര്‍ തെഹറാലി ആണ് സ്വന്തം വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. 2005 ജനുവരി ഒന്നിനും 2013 ഒക്ടോബര്‍ നാലിനുമിടയില്‍ 54 ലക്ഷം രൂപമാത്രം വരുമാനമുണ്ടായിരിക്കെ അനധികൃതമായി 2.40 കോടി സമ്പാദിച്ചെന്ന കേസിലായിരുന്നു അന്വേഷണം. വരുമാനത്തിന്‍െറ 488 ശതമാനം അനധികൃതമായി നേടിയെന്നാണ് ഇയാള്‍ക്കെതിരെ സി.ബി.ഐ അഹ്മദാബാദിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ 2014 ജനുവരി അവസാനം അവധിയില്‍ പ്രവേശിച്ച അലി അക്ബര്‍ ജൂണ്‍ നാലിന് അവധി നീട്ടിക്കിട്ടാന്‍ വീണ്ടും അപേക്ഷിച്ചു. എന്നാല്‍, 2015ല്‍ മരണസര്‍ട്ടിഫിക്കറ്റ് ഓഫിസിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.